1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2011

ജോണ്‍ വര്‍ഗീസ്

ഒമ്‌നി (ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്ത് അയര്‍ലാന്റ്) ജനറല്‍ ബോഡി മീറ്റിംഗ് ജൂണ്‍ 25ന് ബെല്‍ഫാസ്റ്റിലെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കും. ഈ മീറ്റിംഗില്‍ വച്ച് 2011-12 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിഞ്ഞെടുപ്പും നടക്കും. ഇതോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് മീറ്റിംഗ് ആരംഭിക്കും. മീറ്റിംഗില്‍ പങ്കെടുത്ത് ഒമ്‌നി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനാഗ്രഹിക്കുന്നവര്‍ ഇതൊരറിയിപ്പായി കരുതണമെന്ന് ഭാരവാഹികളറിയിച്ചു.

ഒമ്‌നിയുടെ നേതൃത്വത്തില്‍ ഒരു ഷട്ടില്‍ ടൂര്‍ണ്ണമെന്റും ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും നടത്തുന്നതിന് തീരുമാനമായി. ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 2ന് 10 മുതല്‍ 4 വരെ ആന്‍ഡേഴ്‌സണ്‍ ടൗണ്‍ ലിഷര്‍ സെന്ററില്‍ നടക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫല്‍ട്ടണ്‍ പാര്‍ക്ക് ഡാന്‍മുറിയില്‍ നടക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തിയ്യതി പിന്നീട് അറിയിക്കും. കൂടാതെ ഒമ്‌നിയുടെ നേതൃത്ത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 10ന് നടത്താനും തീരുമാനമായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒമ്‌നി ഭാരവാഹകളുമായി ബന്ധപ്പെടുക.

ജോണ്‍ വര്‍ഗീസ് (റോയി): 07742658499
അനില്‍ കവലയില്‍: 07832211768
ജോബി പി.കെ.: 077371325

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.