ചെന്നൈ:തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ വിദഗ്ദചികില്‍സയ്ക്കായി ഇന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനാണ് പോകുന്നതെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് കഴിഞ്ഞ 13 ാം തിയ്യതിയാണ് അദ്ദേഹത്തെ പോരൂരിലുള്ള ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. 18 ാം തിയതി ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.വിദഗ്ദ ചികില്‍സയ്ക്കായി അദ്ദേഹത്തെ വിദേശത്തേക്കു കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും പരിപൂര്‍ണവിശ്രമം നിര്ദേശിക്കപ്പെട്ടതിനാല് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന യഥാര്‍ത്ഥ പേരിലാണ് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇളയമകള്‍ ഐശ്വര്യയും വിദഗ്ദ ഡോക്ടര്‍മാരും അദ്ദേഹത്തെ അനുഗമിക്കും.
ബിഗ് ബജറ്റ് ചിത്രമായ റാണയുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസമാണ് അദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലുണ്ടായിരുന്ന നീര്‍ക്കെട്ട് നീക്കംചെയ്യുകയും അഞ്ചുതവണ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.
രാജ്യമെമ്പാടുമുള്ള രജനി ആരാധകര്‍ അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടി പൂജയും വഴിപാടും ചെയ്യുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല