ന്യൂദല്‍ഹി: അന്തര്‍ദേശീയ കാര്‍ വിപണിയിലെ സ്വപ്നമാണ് ഫെരാരി. ആഡംബര-സ്പോര്‍ട്സ് കാറുകളുടെ ലോകം. ഹൃദയം കവരുന്ന മോഡലുകള്‍. ഇനി ഇന്ത്യന്‍ റോഡുകളിലും ഫെരാരി ചീറിപ്പായും.
ഇന്ത്യക്കാരുടെ ആഡംബര കാറിനോടുള്ള പ്രിയം മനസിലാക്കിക്കൊണ്ടാണ് ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫെരാരി ഇന്ത്യയിലേക്ക് ഔദ്യോഗികമായി കടന്നുവരുന്നത്. ഇന്ത്യയില്‍ നിലവില്‍ കമ്പോളമുള്ള സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, ആസ്റ്റണ്‍ മാര്‍ടിന്‍, ഫിയറ്റ് എന്നിവരുമായി കൈകോര്‍ത്തുകൊണ്ടായിരിക്കും ഫെരാരി ഇന്ത്യയില്‍ വില്പന നടത്തുക.
കാലിഫോര്‍ണിയ, 458 ഇറ്റാലിയ, 599ജി.ടി.ബി ഫിയൊറാണോ, മുതലായ മോഡലുകളാകും കമ്പനി ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്കായി അവതരിപ്പിക്കുക. രണ്ടുമുതല്‍ മൂന്ന് കോടിവരെയാണ് ഈ കാറുകളുടെ വില. ഇതോടുകൂടി 58 രാഷ്ട്രങ്ങളില്‍ ഫെരാരി കമ്പോളം തുറന്നിരിക്കുന്നു.
2-3 വര്‍ഷത്തിനുള്ളില്‍ 100 കാറുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അമീഡിയോ ഫെലിസ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല