ന്യൂദല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിനും സെവാഗും യുവരാജും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടെസ്റ്റ് ധോണി ടീമിനെ നയിക്കും. തമിഴ്നാട് ഓപ്പണര്‍ അഭിനവ് മുകുന്ദ് ആണ് ടീമിലെ ഏക പുതുമുഖം. പാര്‍ഥിവ് പട്ടീലും ടെസ്റ്റ് ടീമിലുണ്ട്.
ഏകദിന 20-20 ടീമിനെ സുരേഷ് റെയ്നയാണ് നയിക്കുക. വി.വി.എസ് ലക്ഷ്മണിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് യുവരാജ് ടീമില്‍ നിന്ന് മാറിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് സച്ചിനെ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല