വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍രെ ജന്മം കൊണ്ട് അനുഗ്രഹീതമായ രാമപുരത്തിന്റെ രാജവീഥികളിലൂടെ കടന്നുവന്ന പാറമേക്കല്‍ ഗോവര്‍ണ്ണദോറും ലളിതാംബിക അന്തര്‍ജനവും രാമപുരത്ത് വാര്യരും വളര്‍ത്തിയെടുത്ത സാംസ്‌ക്കാരിക പവിത്രതയും പാരമ്പര്യും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന യുകെയില്‍ അങ്ങോളമിങ്ങോളം ജീവിക്കുന്ന രാമപുരത്തിന്റെ മക്കള്‍ മൂന്നാമത് രാമപുരം സംഗമത്തിനായി ജൂണ്‍ 25ാം തിയതി മാഞ്ചെസ്റ്ററില്‍ ഒത്തുകൂടുന്നു.
കലാകായിക സാസംക്കാരിക പരിപാടികളാല്‍ സമ്പന്നമായി ഒരു ദിവസം ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.ഈ പരിപാടി ഒരു വമ്പിച്ച വിജയം ആക്കിത്തീര്‍ക്കുവാന്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും രാമപുരത്തുകാരായ മുഴുവന്‍ ആള്‍ക്കാരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Venue
Polish Catholic Social Club Sunnyside House, Chamber Road, Oldham OL8 4NZ
കോര്‍ഡിനേറ്റേഴ്‌സ്
റെക്‌സ് പനക്കപ്പിള്ളിയില്‍ – 07950181230
മാത്യു തെക്കേവേലിക്കകത്ത് – 07588649817
സണ്ണി പാമ്പുതൂക്കില്‍ – 07868591367
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല