ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകളെ അന്യായമായി തടവിലാക്കിയ നടപടിയെ അമേരിക്കയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ശക്തമായി വിമര്‍ശിച്ചു. നയതന്ത്രജ്ഞന്റെ മകളായ കൃതിക ബിശ്വാസിനെ തടങ്കലിലാക്കിയത് നീതീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ ജനറല്‍ പ്രഭു ദയാല്‍ പറഞ്ഞു.
കൃതികയെ അറസ്റ്റുചെയ്ത നടപടിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. കൃതികയോട് മോശമായി പെരുമാറിയതിന് അധികൃതര്‍ മാപ്പുപറയണമെന്നും ദയാല്‍ ആവശ്യപ്പെട്ടു.
മാന്‍ഹാട്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് മേയര്‍ ദേബശീഷ് ബിസ്വാസിന്റെ പുത്രിയാണ് കൃതിക. അധ്യാപകര്‍ക്ക് അശ്ലീല ഇമെയില്‍ സന്ദേശം അയച്ചെന്നാണ് കേസില്‍ കൃതികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി എട്ടിന് അറസ്റ്റിലായകൃതികയെ 24 മണിക്കൂറിലധികം തടങ്കലില്‍ വച്ചെന്നാണ് പ്രധാന ആരോപണം. ടോയ്ലറ്റില് പോകാന്‍ പോലും അനുവദിച്ചില്ലെന്ന് ആരോപിച്ച് കൃതിക ന്യൂയോര്‍ക്ക് ഭരണകൂടത്തിനും മേയര്‍ മൈക്കല്‍ ബ്ലൂംബര്ഗിനുമെതിരേ കേസ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല