ലണ്ടന്‍: നിറവും ആരോഗ്യം വര്‍ധിപ്പിക്കാന്‍ പലതും മാറി മാറി പരീക്ഷിച്ച് നിങ്ങള്‍ മടുത്തോ? എങ്കില്‍ കഴുതയുടെ പാലൊന്ന് പരീക്ഷിച്ചുനോക്കൂ. മറ്റുള്ളവയെപ്പോലെയല്ല ഇത് കഴിച്ചാല്‍ ഫലം ഉറപ്പാണ്.
ആരെയും മോഹിപ്പിക്കുന്ന ക്ലിയോപാട്രയുടെ നിറത്തിന്റെ രഹസ്യം കഴുതയുടെ പാലാണെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ അരഭാഗത്തിന് ഷെയ്പ്പ് നല്‍കുകയും അതുവഴി നിങ്ങളെ സുന്ദരികളും സുന്ദരന്മാരുമാക്കുമെന്നുമാണ് പറയുന്നത്.
കഴുതയുടെ പാലില്‍ അടങ്ങിയ ഒമേഗ-3 ഓയിലുകളും, കാല്‍സ്യവും ഹൃദയത്തിന്റെ ആരോഗ്യവര്ധിപ്പിക്കുകയും ശരീരത്തിന്റെ എനര്‍ജി ലെവല്‍ ദിവസം മുഴുവന്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നാണ് പഠനം തെളിയിക്കുന്നത്.
പശുവിന് പാല് അലര്‍ജിയായവര്‍ക്ക് പകരം ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമം കഴുതപ്പാലാണെന്ന് നേരത്തെ നടന്ന പഠനത്തില്‍ നിന്നും വ്യക്തമായിരുന്നു. കഴുതപ്പാല് കഴുക്കുന്നവരുടെ ഭാരം കുറയുമെന്നും മുന്‍പ് പഠനം നടത്തിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെട്ടിരുന്നു.
ഈ പാല് ധമനികള്‍ക്കും, ഹൃദയത്തിനും ദോഷമുണ്ടാക്കുന്ന ഫാറ്റുകളുടെ അളവ് കുറയ്ക്കുകയും, കോശങ്ങളിലെ മൈറ്റോകോണ്ട്രിയയെ ഊര്‍ജസ്വലമാക്കുകയും ചെയ്യും. അതിനാല്‍ കഴുതപാല്‍ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഐസ്റ്റന്ബുളില് നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഒബിസിറ്റിയില്‍ ശാസ്ത്രജ്ഞര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല