‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ എന്ന യേശുക്രിസ്തുവിന്റെ കല്പനയുടെ അടിസ്ഥാനത്തില്‍ പാരഷ്മിഷന് സംഘടിപ്പിക്കുന്ന കത്തോലിക്കാ കുടുംബ കൂട്ടായ്മ ഈ വര്‍ഷം ഡര്‍ബിയില്‍ വെച്ച് ജൂണ്‍ 5-ാം തിയ്യതി രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടത്തുന്നു.
കുര്‍ബ്ബാന, ആരാധന, വചന പ്രഘോഷണം, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള കലാപരിപാടികള്‍, കൂടാതെ കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ്സ്, പ്രസംഗ മത്സരം, ബൈബിള്‍ വായന മത്സരം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബഹുമാനപ്പെട്ട ഫാ.വര്‍ഗീസ് കോണ്തുരുത്തിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും, സിസ്റ്റര്‍ പ്രസന്ന (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍) നയിക്കുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.
യു.കെ.യിലുള്ള എല്ലാ കത്തോലിക്കാ കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം ഈ കൂട്ടായ്മയില്‍ സ്വാഗതം ചെയ്യുന്നു. കലാമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ മുന്‍കൂട്ടി അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.parishmissionuk.com
E-mail: parishmission@gmail.com
സാജു പോള്‍: 07737179663
സാബു: 07723059311 (ഡേര്‍ബി) ഡി.എം.സി. പ്രയര്‍ ഗ്രൂപ്പ്
വിലാസം: 18 Kedleston Road,Derby, DE22 IGU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല