പരിശുദ്ധ അമ്മയുടെ സന്ദര്ശനത്തിരുനാളിനോട് അനുബന്ധിച്ച് മെയ് മാസ വണക്കത്തിന്റെയും പരിശുദ്ധ അരൂപിയുടെ അഭിഷേകത്തിന്റെയും സംഗമവേദിയാകും ലേഡിവെല്‍ തീര്‍ത്ഥ കേന്ദ്രമെന്ന് തീര്‍ത്ഥ കേന്ദ്രം ഡയറക്ടര്‍ ഫാ.തോംസണ്‍ ലങ്കാസ്റ്റര്‍ രൂപത സീറോ മലബാര്‍ ചാപ്ലയിന്മാരായ ഫാ.തോമസ് കളപ്പുര, ഡോ.മാത്യു ചൂരപൊയ്കയില്‍ എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിദ്ധ വചന ആത്മീയ ശുശ്രൂഷകനും ബര്മിങ്ങ്നാം അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ.സോജി ഓലിക്കലും ടീമുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നയിക്കുന്നതാണ്. അഞ്ചു മുതല്‍ പതിനഞ്ചുവരെ പ്രായമായവര്‍ക്കുവേണ്ടി ക്രിസ്റ്റീന്‍ ടീംമംഗങ്ങള്‍ ശുശ്രൂഷ നയിക്കുന്നു.
30-ാം തിയ്യതി രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ‘വിസിറ്റേഷന്‍ 2011’ എന്ന പേരിലറിയപ്പെടുന്ന ഈ വചന ആത്മീയയാത്ര. ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
Lady Well Shrine, PR25RR, Preston
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല