1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2011

സ്വപ്‌നം കണ്ടിട്ടില്ലാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മള്‍ ഉണരുന്നതുതന്നെ ഏതെങ്കിലും സ്വപ്‌നത്തിന്റെ അവസാനത്തിലായിരിക്കും. എന്തായിരിക്കും ആസ്വപ്‌നത്തിന്റെ അര്‍ത്ഥമെന്ന് ചിന്തിക്കാറുണ്ടോ?

സൈക്കോളജിസ്റ്റും, സ്വപ്‌നവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരും, സ്വപ്‌നങ്ങളും അര്‍ത്ഥം വിശദീകരിച്ച് നല്‍കാറുണ്ട്. നമ്മള്‍ സാധാരണയായി കാണാറുള്ള സ്വപ്‌നങ്ങളും അവയ്ക്ക് ലഭിച്ചിട്ടുള്ള വിശദീകരണങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.

1. നിങ്ങളെ ആരോ പിന്‍തുടരുന്നു

എന്തോ ഒരു പ്രശ്‌നം നമ്മെ അലട്ടുന്നുണ്ട്. എന്നാല്‍ അത് എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. ഇത് ഒരു പക്ഷേ ഒരു പ്രത്യേക അഭിലാഷം സഫലമാക്കാനുള്ള അവസരമായിരിക്കാം.

2. നിങ്ങളുടെ പല്ല് പൊഴിഞ്ഞുപോകുന്നു

പല്ല് ആത്മവിശ്വാസത്തിന്റെയുയം ശക്തിയുടേയും പ്രതീകമാണ്. അതിനാല്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തില്‍ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന എന്തോ ഉണ്ടായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മളെ എന്തോ തകര്‍ക്കുന്നു എന്ന രീതിയില്‍ ഇതിനെ സമീപിക്കാതെ അതെന്താണെന്ന് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

3. ഒരു ടോയ്‌ലറ്റ് കണ്ടെത്താനാവാതെ നിങ്ങള്‍ ബുദ്ധിമുട്ടുന്നു

നമ്മുടെ ചില പ്രാഥമിക ആവശ്യങ്ങളെ നിറവേറ്റാന്‍ ടോയ്‌ലറ്റ് കൂടിയേ തീരൂ. അതിനാല്‍ ഈ സ്വപ്‌നം നിങ്ങളുടെ ജീവിതത്തിലെ പ്രധാനമായ ഏതോ കാര്യം നിറവേറ്റാന്‍ സാധിക്കാത്തതിനെ സൂചിപ്പിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ നിറവേറ്റി നല്‍കുകയും നിങ്ങളുടേത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ഈ സ്വപ്‌നം കാണുക.

4. പൊതുസ്ഥലത്ത് നഗ്നരാവുക

മറ്റുള്ളവരില്‍ നമ്മളെക്കുറിച്ച് ഒരു പ്രത്യേക ഇമേജ് ഉണ്ടാക്കിയെടുക്കാനാണ് നമ്മള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. അതിനാല്‍ നമ്മളെ തുറന്നുകാട്ടുകയും നമ്മുടെ മുഖം മൂടി വലിച്ചെറിയുന്നതുമായ എന്തോ യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

5. നിങ്ങള്‍ ഒരു തയ്യാറെടുപ്പുമില്ലാതെ പരീക്ഷയ്ക്ക് പോകുന്നു

നമ്മുടെ കഴിവിന് വിലയിരുത്തുന്നതിനാണ് പരീക്ഷകള്‍ നടത്തുന്നത്. അതിനാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശിക്കുന്ന ജീവിത സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

6. നിങ്ങള്‍ പറക്കുന്നു

യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരാല്‍ അടിച്ചമര്‍ത്തിയ സാഹചര്യത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെട്ടു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

7. നിങ്ങള്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതാവുന്നു

ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

8.ഉപയോഗ്യശൂന്യമായ ഒരു മുറി നിങ്ങള്‍ കണ്ടെത്തുന്നു

നിങ്ങളുടെ സ്വഭാവത്തിലെ വ്യത്യസ്തഭാവങ്ങളാണ് വീട്ടിലെ മുറി സൂചിപ്പിക്കുന്നത്. അതിനാല്‍ ഉപയോഗശൂന്യമായ ഒരു മുറി നാം കണ്ടെത്തി എന്നതിനര്‍ത്ഥം നിങ്ങളില്‍ ഉറങ്ങിക്കിടന്ന ഒരു കഴിവ് തിരിച്ചറിഞ്ഞു എന്നാണ്.

9.നിങ്ങള്‍ വൈകിയെത്തുന്നു

നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രത്യക കാര്യത്തില്‍ പൂര്‍ണത കൈവരിക്കാനുള്ള സാഹചര്യം നമ്മുക്ക് നഷ്ടമായി എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

10. നിങ്ങള്‍ വീഴുന്നു

നിങ്ങളുടെ ജീവിതത്തില്‍ അത്യന്തം ഗുരുതരമായ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.