യുകെയിലെ തൊഴിലില്ലായ്മ 2011 ല്‍ 2.7 ദശലക്ഷത്തിലേക്ക് എത്തുമെന്ന് ദി ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് പേഴ്സൊണല്‍ ആന്‍ഡ് ഡെവലപ്മെന്റ് (സിഐപിഡി) നടത്തിയ പഠനം വ്യക്തമാക്കുന്നു.17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാവുമിത്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവരില്‍ ഒന്‍പതു ശതമാനം പേരാവും തൊഴില്‍ കിട്ടാതെ പുറത്തുനില്ക്കാന് പോകുന്നത്. നിലവില്‍ ഇവരുടെ നിരക്ക് ഏഴു ശതമാനമാണ്.
പ്രതിദിനം 330 എന്ന നിരക്കില്‍ പൊതുമേഖലയില്‍ ജോലി നഷ്ട്ടപ്പെടും. ലോക്കല്‍ കൌണ്സിലുകളില് ജോലി ചെയ്യുന്ന ഒട്ടനവധി മലയാളികള്‍ക്കും ജോലി നഷ്ട്ടപ്പെടും.സിഐപിഡിയുടെ കണക്കുകള്‍ പ്രകാരം പൊതു മേഖലയില്‍ 120,000 തൊഴിലവസരങ്ങളും സ്വകാര്യ മേഖലയില്‍ 80,000 തൊഴിലവസരങ്ങളും ഇല്ലാതായേക്കാം. ഇതാണ് തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടുക.
2010ല്‍ നിലനിര്‍ത്തിയ വളര്‍ച്ച നിരക്ക് 2011ലും മുന്നോട്ടു കൊണ്ടുപോകാനായാല്‍ ആഘാത്തിന്റെ അളവ് അല്പം കുറയ്ക്കാനായേക്കും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ തകിടംമറിഞ്ഞേക്കാമെന്നും സിഐപിഡി യിലെ ചീഫ് ഇക്കോണമിസ്റ്റ് ജോണ്‍ ഫില്‍പോട്ട് മുന്നറിയിപ്പ് നല്കുന്നു.
കാര്യങ്ങള്‍ ശുഭകരമായി മുന്നോട്ടു പോകാന്‍ ഇടയില്ലെന്നു തന്നെയാണ് സിഐപിഡിയുടെ വിലയിരുത്തല്‍. 2010 ഡിസംബറില്‍ തൊഴിലില്ലാ സേനയിലെ അംഗങ്ങളുടെ എണ്ണം 2.45 ദശലക്ഷമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല