1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2011

ലണ്ടന്‍: പ്രഖ്യാപിത എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ആക്ടിവിസ്റ്റുകള്‍ വന്‍ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യു.കെ അണ്‍കട്ടിലെ അംഗങ്ങളാണ് പ്രകടനം നടത്തിയതില്‍ ഭൂരിപക്ഷവും. പ്രതിഷേധ സൂചകമായി ഇവര്‍ ശരീരത്തില്‍ ബാന്റേജുകളും, രക്തക്കറകളും മറ്റും പതിച്ചുവച്ചു. നാറ്റ് വെസ്റ്റ്, ബാര്‍ക്ലെ, എച്ച്.എസ്.ബി.സി എന്നിവയുടെ ബ്രാഞ്ചുകള്‍ക്ക് മുന്നിലാണ് സമരം അരങ്ങേറിയത്.

വടക്കന്‍ ലണ്ടനിലെ കാംഡണിലുള്ള നാറ്റ് വെസ്റ്റിന്റെ ബ്രാഞ്ചില്‍ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ് ലിയുടെ രൂപമുണ്ടാക്കി അതിനുനേരെ തക്കാളിയെറിഞ്ഞു. ന്യൂകാസ്റ്റിലെ എച്ച്.എസ്.ബി.സി ബ്രാഞ്ചിനുമുന്നില്‍ ഒരു ഡോക്ടറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗായകന്‍ ബില്ലി ബ്രാഗിന് വന്‍ പിന്തുണയാണ് ലഭിച്ചത്. കിഴക്കന്‍ ലണ്ടനിലെ ഹോമര്‍ടണ്‍ ആസുപത്രിക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയവരുടെ കൂട്ടത്തില്‍ ഹാസ്യതാരം ജോസി ലോംങ്ങും ഉണ്ടായിരുന്നെന്ന് അണ്‍കട്ട് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിപരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് പകരം ജനങ്ങള്‍ പണമടക്കണമെന്ന അനീതിയെ പുറത്തേക്ക് കൊണ്ടുവരാണ് ആക്ടിവിസ്റ്റുകള്‍ ബാങ്കുകളെ ലക്ഷ്യമിട്ടത്.

ബ്രിംഗ്ടണ്‍, ഗ്ലാസ്‌ഗോ, കേംബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. എന്‍.എച്ച്.എസിനെ വെട്ടിമുറിക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് കാമറൂണ്‍ പറഞ്ഞിരുന്നുന്നെന്ന് അണ്‍കട്ടിനെ പിന്തുണയ്ക്കുന്ന റോസി ബീച്ച് പറഞ്ഞു. ബാങ്കുകളെ പിന്തുണയ്ക്കുന്നനിടയില്‍ 50,000 എന്‍.എച്ച്.എസ് സ്റ്റാഫുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് കാമറൂണ്‍ കള്ളം പറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രേഡ് യൂണിയനുകളും, പ്രതിഷേധക്കാരും തമ്മിലുള്ള ഐക്യം വര്‍ധിച്ചുവരുന്നതിന്റെ ഫലമായി പബ്ലിക് ആന്റ് കൊമേഷ്യല്‍ സര്‍വ്വീസ് യൂണിയന്‍ തങ്ങളുടെ അംഗങ്ങളെ പ്രതിഷേധക്കാര്‍ക്കൊപ്പം അണിനിരക്കാന്‍ അനുവദിച്ചിരുന്നു.

പ്രതിഷേധ പ്രകടനത്തെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ അറിവ് ലഭിച്ചതിനാല്‍ ഉപഭോക്താക്കളുടേയും സഹപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് ഉറപ്പുവരുത്തിയിരുന്നെന്ന് ബാര്‍ക്ലെയുടെ വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.