ബാര്സലോണക്ക്് ചരിത്രവിജയം. മൂന്ന് വര്‍ഷത്തിനിടെ രണ്ടാമതും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ബാഴ്സലോണ തകര്‍ത്തത്.ബാര്‍സലോണ കളം നിറഞ്ഞാടിയപ്പോള്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന് കൂടുതലൊന്നും വെംബ്ലിയില്‍ ചെയ്യാനായില്ല. ഒന്നാം പകുതിയുടെ 27ാം മിനിറ്റില്‍ പെഡ്രോ റൂഡ്രിഗസും രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ ലടണല് മെസ്സിയും 69ാം മിനിറ്റില്‍ ഡേവിഡ് വിയ്യയുമാണു ബാഴ്സലോണയ്ക്കു വേണ്ടി ഗോള്‍ നേടിയത്. ഏകപക്ഷീയമായ മത്സരത്തില്‍ വെയിന്‍ റൂണിയാണു മാഞ്ചെസ്റ്ററിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ബാര്‍സലോണ നായകന് സാവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പാസിംഗ് പെഡ്രോ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഒന്നാം പകുതിയില്‍ ബാര്‍സലോണയെ മുന്നിലെത്തുകയായിരുന്നു. 54ാം മിനിറ്റില്‍ മെസ്സി ഒറ്റക്ക് നേടിയ ഗോള്‍ ആരാധകര്‍ക്ക് എന്നും ഓര്‍മ്മിക്കാനുള്ളതാണ്. പാട്രിക് ഇവേരയടങ്ങുന്ന മാഞ്ചസ്റ്ററിന്റെ പ്രതിരോധനിരയില്‍ വിടവുണ്ടാക്കി 18 മീറ്റര്‍ അകലെ നിന്നുള്ള ഷൂട്ടാണ് ഗോളിയെയും മറികടന്ന് ലക്ഷ്യത്തിലെത്തിയത്.
മാഞ്ചസ്റ്ററിന്റെ മുനയൊടിച്ച ഗോള്‍ സീസണിലെ മെസിയുടെ 12ാം ഗോള്‍ കൂടിയാണ്. സീസണില്‍ കൂടുതല്‍ ഗോളെന്ന ചാംപ്യന്‍സ് ലീഗ് റെക്കോഡിനൊപ്പം ലോകഫുട്ബോളര്‍ കൂടിയായ മെസിയെത്തി. മെസ്സിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് സ്പാനിഷ് സ്ട്രൈക്കര്‍ തന്റെ പേരില്‍ ഗോള്‍ കുറിച്ചത്.
ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ നാലാം കിരീടമാണിത്. പ്യുയോളിന് പകരം സാവിയുടെ നേതൃത്വത്തിലാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. നിറംമങ്ങിയ തുടക്കമാണെങ്കിലും ഗ്രൗണ്ട് അടക്കിവാണാണ് ബാഴ്സലോണ യൂറോപ്യന്‍ രാജാക്കന്മാരായത്. സെര്‍ജിയോ ബാസ്ക്വിറ്റ, ഇനിയെസ്റ്റ, മെസ്സി, വിയ്യ തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അനിവാര്യമായ പരാജയേറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല