ലണ്ടന്‍: ബെനഫിറ്റില്‍ തട്ടിപ്പു നടത്തിയവര്‍ പിടിക്കപ്പെടുമ്പോള്‍ തങ്ങളുടെ കുറ്റം മറയ്ക്കാനായി നിസാരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് ബെനഫിറ്റ് ലഭിക്കുന്നുണ്ടെന്നറിയില്ല, തങ്ങളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ കട്ടെടുത്തതാവാം, തങ്ങളെപ്പോലുള്ള വേറെയാരെങ്കിലുമാവാം തുടങ്ങിയ കാരണങ്ങളാണ് അനര്‍ഹമായി ബെനഫിറ്റ് ആവശ്യപ്പെടുന്നവര്‍ പരിശോധകരോട് പറയാറുള്ളത്.
ബെനഫിറ്റ് തട്ടിപ്പിന്റെ ഫലമായി ഓരോ വര്‍ഷം നികുതിദായകരുടെ 1.6ബില്യണ്‍ പൗണ്ടാണ് നഷ്ടമാകുന്നത്. നിലനില്‍ക്കുന്ന ആറ് ബെനഫിറ്റുകള്‍ക്ക് പകരമായി സിംഗിള്‍ ബെനഫിറ്റ് എന്ന സമ്പ്രദായം കൊണ്ടുവന്നതിനുശേഷമാണ് ഇത്രയും തട്ടിപ്പ് നടന്നത്.
ജോലിയുണ്ടായിരുന്നിട്ടും തൊഴില്‍ രഹിത വേതനം കൈക്കലാക്കുക ,ദമ്പതികള്‍ ഒരുമിച്ചു താമസിച്ചിട്ടും സിങ്കിള്‍ പേരന്റ് അലവന്‍സ് കൈക്കലാക്കുക, എന്നിങ്ങനെ പല മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്നത്. അടുത്ത കാലത്ത് നടന്ന ഒരു സര്‍വേ പ്രകാരം തട്ടിപ്പുകാര്‍ പിടിക്കപ്പെടുമ്പോള്‍ പറയുന്നത് പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങള്‍ ആണ് .
തൊഴില്‍ രഹിത വേതനം കൈപ്പറ്റുമ്പോഴും വിന്‍ഡോ ക്ലീനര്‍ ആയി ജോലി ചെയ്യുന്ന ഒരാള്‍ പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞ കാരണം ശ്രദ്ധിക്കുക. ജനലുകള്‍ വൃത്തിയാക്കാന്‍ ഞാന്‍ ഏണികള്‍ ഉപയോഗിക്കാറില്ല. എന്റെ പുറം വേദനയകറ്റാനുള്ള ചികിത്സയ്ക്കാണ് ഞാന്‍ ജനല്‍ ഏണി ചുമക്കുന്നത്.
സിങ്കിള്‍ പേരന്റ് അലവന്‍സ് വാങ്ങുന്ന ഒരാളെ പങ്കാളിക്കൊപ്പം പിടി കൂടിയപ്പോള്‍ പറഞ്ഞ കാരണമിതാണ് : ഞങ്ങള്‍ക്കൊരുമിച്ച് ജീവിക്കാനാവില്ല. അയാള്‍ എല്ലാദിവസവും രാവിലെ വയറുനിറയ്ക്കാന്‍ വേണ്ടി മാത്രമാണ് വീട്ടില്‍ വരാറുള്ളത്.
തട്ടിപ്പുകാര്‍ നിരത്തുന്ന മറ്റു ചില കാരണങ്ങള്‍
എന്റെ ഭാര്യ ജോലി ചെയ്യുന്നു എന്നത് എനിക്കറിയില്ലായിരുന്നു. അവള്‍ ദിവസവും രണ്ട് തവണ വീടിനു പുറത്തുപോകുന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.
എന്റെ ചെറുസഞ്ചി മോഷണം പോയിട്ടുണ്ട്. അതിലൂടെ എന്റെ തിരിച്ചറിയല്‍ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടാവാം.
നേരത്തെ തന്നെ ബെനഫിറ്റ് സ്വീകരിക്കുന്നുണ്ടെന്ന് എന്നറിയില്ലായിരുന്നു
എന്റെ സമ്പാദ്യം എനിക്ക് പ്രഖ്യാപിക്കാന്‍ കഴിയില്ല. കാരണം ഞാന്‍ സമ്പാദിക്കാറില്ല എന്നതു തന്നെയാണ്.
അവന്‍ എപ്പോഴും അവന്റെ കാരവന്‍ ഓടിച്ചുകൊണ്ട് അതിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ചല്ല താമസിക്കുന്നത്.
അയാള്‍ എല്ലാ ദിവസവും രാവിലെ വരും രാത്രി പോകും. അതിനാല്‍ അയാള്‍ ഇവിടെയാണ് ജീവിക്കുന്നതെന്ന് ഞാന്‍ കണക്കാക്കിയിട്ടില്ല.
അത് ഞാനല്ല. എന്റെ സഹജാത ഇരട്ടയാണ്.
എന്റെ ഭാര്യയ്ക്ക് ജോലിയുണ്ട് എന്നത് എനിക്കറിയില്ല. കാരണം ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോഴേക്കും അവള്‍ വീട്ടിലുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല