സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് മാണി എംഎല്‍എ പി.സി. ജോര്‍ജ്. ഇപ്പോഴത്തെ അംഗസംഖ്യ അനുസരിച്ചൂ മുഖ്യമന്ത്രി ഉള്‍പ്പെടെ പത്തു മന്ത്രി സ്ഥാനങ്ങള്‍ തന്നെ കോണ്‍ഗ്രസിന് അധികമാണ്. മൂന്നു മന്ത്രി സ്ഥാനം നല്‍കാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസിനും പാര്‍ലമെന്ററികാര്യ മന്ത്രി സ്ഥാനം മുസ്ലിം ലീഗിനും നല്‍കാം.
സ്പീക്കര്‍ സ്ഥാനാര്‍ഥിയെ തീരുമാനിയ്ക്കേണ്ടത് മുന്നണിയാണ്. ഭരണമുന്നണിയിലെ പ്രധാനകക്ഷിയുടെ അംഗം സ്പീക്കറാവുന്നത് ഒരു കീഴ് വഴക്കമാണ്. എന്നാല്‍ ഈ കീഴ് വഴക്കം പിന്തുടരാതിരുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
സ്പീക്കര്‍ സ്ഥാനമില്ലെങ്കില്‍ മറ്റൊരു പദവിയും വേണ്ടെന്നും മന്ത്രി സ്ഥാനം വ്യക്തിപരമായി മോഹിപ്പിച്ചിട്ടില്ലെന്നും പി.സി.ജോര്ജു പറഞ്ഞു. യുഡിഎഫ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കുമെന്നും അഴിമതി നടത്തുന്നത് ആരായാലും എതിര്‍ക്കുമെന്നും വിവിധ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ജോര്‍ജ്ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ലയനത്തില്‍ പ്രയോജനമുണ്ടാക്കിയത് ജോസഫ് ഗ്രൂപ്പാണ്. ലയനം നടന്നില്ല എങ്കില്‍ ജോസഫ് ഗ്രൂപ്പ് തൊടുപുഴയിലും കടുത്തുരുത്തിയിലും കോതമംഗലത്തും പരാജയപ്പെടുമായിരുന്നു എന്നും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല