ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം.ഡിസംബര്‍ 25-ന് രാവിലെ ആറുമുതല്‍ പത്തു വരെ നടന്നു.ആറുമണിക്ക് കോര്‍ എപ്പിസ്കോപ്പ ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു .
വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി തീജ്വാല ശുശ്രൂഷ നടന്നു.ഇടവകാംഗങ്ങള്‍ കൊണ്ടു വന്ന കുരുത്തോലകള്‍ ഉപയോഗിച്ചാണ് തീജ്വാല ശുശ്രൂഷ നടത്തിയത്. നാട്ടിലെ ക്രിസ്മസ് ശുശ്രൂഷയുടെ അവിഭാജ്യഘടകമായ തീജ്വാല ശുശ്രൂഷ യു കെയിലും നടത്തപ്പെട്ടത് വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.യു കെയില്‍ അദ്ദ്യമായാണ് ഇത്തരത്തില്‍ വിശ്വാസ് ദീപ്തി ഊട്ടിയുറപ്പിക്കുന്ന ശുശ്രൂഷ നടക്കുന്നതെന്ന് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പീറ്റര്‍ പറഞ്ഞു.
കുര്‍ബാനാനന്തരം കേക്ക് മുറിക്കല്‍ ,കരോള്‍ ഗാനാലാപനം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.ടാനിയ,നവോമി എന്നീ കുട്ടികള്‍ അവതരിപ്പിച്ച ആരാധനഗീതം ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല