ദോഹ: ഫലസ്തീനെ ഒരു രാഷ്ട്രമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നതിന് പിന്തുണുമായി അറബ് ലീഗ്. ഇസ്രായേല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകതെ മദ്ധ്യേഷ്യന്‍ സാമാധാന പ്രക്രിയ മുന്നോട്ട് പോകില്ലെന്നും അറബ് ലീഗ് പ്രഖ്യാപിച്ചു.
ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന അറബ് മോണിറ്ററിങ് കമ്മിറ്റിയിലാണ് അറബ് ലീഗ് ഇത് പ്രഖ്യാപിച്ചത്. 1967ലെ അതിര്‍ത്തികളോടെ ഫലസ്തീനെ ഒരു പൂര്‍ണ്ണ രാഷ്ട്രമാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ തങ്ങള്‍ പിന്താങ്ങുന്നുവെന്ന് ഒരു സ്റ്റേറ്റ്മെന്റിലൂടെ അറബ് ലീഗ് വ്യക്തമാക്കുകയായിരുന്നു.
‘ഇസ്രായേലിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചക്ക് തയ്യാറാകാത്തപക്ഷം ഞങ്ങള്‍ക്ക് സമാധാനപ്രക്രിയ നിര്‍ത്തി വെയ്ക്കേണ്ടിവരും.’- ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹമദ് ബിന്‍ ജസ്സെം അല്‍ താനി പറഞ്ഞു. അടുത്തകാലത്ത് ഫലസ്തീന് വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും അറബ് മോണിറ്ററിങ് കമ്മിറ്റി പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല