പാരിസ്: സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. സ്റ്റെയിന്സ്ലാസ് വാവ്റിങ്കയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയത്. സ്കോര്‍. 6-3,6-2,7-5.
2009ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഫെഡറര്‍ക്കായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ക്വാര്‍ട്ടറില്‍ തോല്‍ക്കാനായിരുന്നു താരത്തിന്റെ വിധി.
അതിനിടെ ഈ സീസണില്‍ റെക്കോര്‍ഡ് നേട്ടം തുടരുന്ന സെര്‍ബിയന്‍ താരം നൊവാക് ഡോക്കോവിക്കും ക്വാര്‍ട്ടറിലേക്ക് കുതിച്ചെത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കെറ്റിനെയാണ് ഡോക്കോവിക് തോല്‍പ്പിച്ചത്. സ്കോര്‍ 6-4,6-4,6-2. ഇതോടെ തുടര്‍ച്ചയായ നാല്‍പ്പത്തിമൂന്നാം ജയമാണ് ഡോക്കോവിക് നേടിയത്.
വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-എലേന വെസ്നിന സഖ്യം ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്പെയിനിന്റെ മരിയാ ജോസ്-അനാബെല്‍ മെഡിന സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. എന്നാല്‍ മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതി-ജി സെംങ് സഖ്യം രണ്ടാംറൗണ്ടില്‍ പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല