മരണകാരണം ആയേക്കാവുന്ന ഇ കോളി ബാക്ടീരിയ കുക്കുമ്പറില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇപ്രകാരം അസുഖം ബാധിച്ച് ജര്‍മനിയില്‍ 5 പേര് മരിച്ചതായും ബ്രിട്ടനില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആയതായും മാധ്യമറിപ്പോര്‍ട്ടുകള്‍.അസുഖം ബാധിച്ച ബ്രിട്ടിഷുകാര്‍ ജര്‍മന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരാണ്.
സ്പെയിനില്‍ നിന്നും വരുന്ന ഓര്‍ഗാനിക് കുക്കുമ്പര്‍ ആണ് ഇ കോളി ബാക്ടീരിയ പരത്തുന്നതായി കരുതുന്നത്.അതിനാല്‍ ജെര്‍മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ കുക്കുംബര്‍,ലെട്ടുസ്,തക്കാളി തുടങ്ങിയ ഒഴിവാക്കണമെന്ന് ഹെല്‍ത്ത് എജെന്സി മുന്നറിയിപ്പ് നല്കുന്നു.അതേ സമയം യു കെയിലെ കടകളില്‍ ഇപ്രകാരം ബാക്ടീരിയ ബാധിച്ച കുക്കുംബര്‍ വില്‍ക്കുന്നില്ല എന്നും ഫുഡ് സ്റ്റാന്‍ഡാര്‍ഡ് എജെന്സി ഉറപ്പു വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല