ബെഡ്ഫോര്‍ഡ് ആന്‍ഡ് മാര്‍സ്റ്റണ്‍ മലയാളി അസോസ്സിയേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മ്യൂസിക്ക് ആന്‍ഡ് കീ ബോര്‍ഡ് ക്ലാസ്സ് ആരംഭിച്ചു. സംഗീതജ്ഞനും കീ ബോര്ഡിസ്റ്റുമായ ആല്‍ബര്‍ട്ട് വിജയന് പരമ്പരാഗത രീതിയില്‍ ഗുരുദക്ഷിണ സ്വീകരിച്ച് കുട്ടികളെ ശിഷ്യപ്പെടുത്തി.
ദേവരാജന്‍ മാഷിന്റെ ശിഷ്യനും ധാരാളം മലയാള സനിമകള്ക്കവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും യേശുദാസിന്റെ ടീം മെമ്പറുമായ ആല്‍ബര്‍ട്ട് വിജയന്റെ വിലയേറിയ സേവനം ബെഡ്ഫോര്ഡലെ മലയാളി കുട്ടികള്‍ക്കായി ലഭ്യമാക്കാന്‍ സാധിച്ചത് ബെഡ്ഫോര്‍ഡ് ആന്‍ഡ് മാര്‍സ്റ്റണ്‍ മലയാളി അസോസ്സിയേഷന്റെ വന്‍വിജയമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല