ഇസ്താംബൂള്‍: മനുഷ്യന്റെ ഭാരത്തിന്റെ 5.8 ശതമനത്തോളം ഒരു വര്‍ഷം കൊണ്ട് കുറക്കാന്‍ കഴിയുന്ന ഡയറ്റ് ഗുളികകളായ ലോര്കാസെറിന് 2 വര്‍ഷത്തിനകം ലഭ്യമാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ചില അവസരങ്ങളില്‍ 40 ശതമാനം വരെ ഭാരം കുറക്കാന്‍ ഇവക്കാകുമെന്നും അവര്‍ പറയുന്നുണ്ട്. അറീന ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഗുളികകള്‍ നിര്‍മ്മിച്ചത്.
ചെറുതാണെങ്കിലും ആരോഗ്യരംഗത്ത് സുപ്രധാനമായൊരു നേട്ടമായിരിക്കും ഇത്. കൊളസ്ട്രോളും രക്തസമ്മര്ദ്ദവുമൊക്ക കുറയ്ക്കാനും ഇതുകൊണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി.
ഭാരംമൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കായുള്ള ഈ ഗുളികകള്‍ ഗ്യാസ്ട്രിക് ബാന്‍ഡ് സര്‍ജറിക്കുശേഷവും ഫലം കാണാത്തവര്‍ക്ക് അവസാനത്തെ അത്താണിയെന്ന നിലയിലാകും കൊടുക്കുക.
‘അമിതവണ്ണം തീര്‍ച്ചയായും നിയന്ത്രണങ്ങള്‍ക്കപ്പുറം കടക്കാറുണ്ട്. ഇത് കുറക്കാന്‍ ഡയറ്റും വ്യായാമവും മാത്രം മതിയാകില്ല.’ അറീനയുടെ വൈസ് പ്രഡിന്റായ ഡോ.ക്രിസ്റ്റീന്‍ ആന്റേഴ്സണ് പറഞ്ഞു.
അടുത്തവര്‍ഷം തന്നെ റെഗുലേറ്ററി അംഗീകാരത്തിനായി ഗുളികകള്‍ അയക്കുമെന്നും 2013ഓടുകൂടി ഇവ കമ്പോളത്തില്‍ ലഭ്യമാക്കുമെന്നും ക്രിസ്റ്റീന്‍ അഭിപ്രായപ്പെട്ടു. ഇത് ഉപയോഗിച്ച 10 പേരില്‍ 9 പേരുടെയും അമിത വണ്ണത്തിന് മാറ്റമുണ്ടായിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
കമ്പനിയുടെ കണ്ടെത്തലുകള്‍ അമിതവണ്ണത്തെകുറിച്ച് ഇസ്താംബൂളില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. എന്നാലും ഇവയ്ക്ക് ചില ദൂഷ്യ ഫലങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി സമ്മതിക്കുന്നുണ്ട്. തലവേദന, ചര്‍ദ്ദി മുതാലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല