ഫോമ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കന്‍സ്) ഇപ്പോഴത്തെ പ്രസിഡണ്ടും മോനിപ്പള്ളി പ്രവാസിയും ആയ ബേബി ഊരാളില്‍ നോട്ടിംഗ്ഹാമില്‍ നടക്കുന്ന ആഞ്ചാമത് മോനിപ്പള്ളി സംഗമത്തിന്റെ മുഖ്യാതിഥി.
അമേരിക്കയിലേക്ക് മലയാളി കുടിയേറ്റം ആരംഭിച്ച എഴുപതുകളുടെ ആദ്യം തന്നെ മെഡിക്കല്‍ ടെക്നോജിസ്റ്റായി അമേരിക്കയില്‍ എത്തുകയും ഇന്ന് അമേരിക്കയില്‍ ഉടനീളം അതിന്റെ ബിസിനസ് ശൃംഖലയുള്ള ബേബി ഊരാളില്‍ ഒരു സംഘടനാ പ്രവര്‍ത്തകനും വാഗ്മിയുമാണ് .
ക്നാനായ കാത്തലിക് അസോസിയേഷന്ഓഫ് NY പ്രസിഡന്‍്, സെക്രട്ടറി,KCCNA-യുടെ പ്രസിഡന്റ്, ഫൊക്കാന്‍ കണ്വെന്ഷന് ചെയര്മാന്, ലോംഗ് അയലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ്, തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ബേബി ഉരാളില്‍ മോനിപ്പള്ളി സംഗമത്തിനും പുറമേ മറ്റ് പരിപാടികളിലും പങ്കെടുക്കും.
അദ്ദേഹവുമായി ബന്ധപ്പെടാന്‍ 07884 293 143
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല