കാമുകനൊപ്പം അടിപൊളിച്ച് ജീവിയ്ക്കുന്നതിനായി വിവാഹത്തട്ടിപ്പ് നടത്തിയ 22കാരിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൂന്ന് വിവാഹം ചെയ്ത വിവാഹത്തട്ടിപ്പ് നടത്തിയ ദീപിക ഷാ ആണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
വിവാഹം ചെയ്തവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങുന്ന ദീപിക കാമുകനൊപ്പം വീട് വാടകയ്ക്കെടുത്ത് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ മലാഡ് ജില്ലയില്‍ നിന്നുള്ള ബികോം ബിരുദധാരിയായി ദീപികയുടെ പ്രധാന കൈമുതല്‍ സൗന്ദര്യം തന്നെയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദീപികയുടെ തട്ടിപ്പിനിരയായവരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹബന്ധം വേര്‍പിരിയുന്നതിന് തൊട്ട്മുമ്പ് മോഷണം നടത്തി മുങ്ങുകയായിരുന്നു ഇവരുടെ ശൈലി.
പൊലീസ് അറസ്റ്റ് ചെയ്യു്ന്നതിന് തൊട്ടുമുമ്പ് കാമുകനുമൊത്ത് ഗോവയിലായിരുന്നു ദീപിക. തന്ത്രപരമായി പൊലീസ് ഒരുക്കിയ കെണിയില്‍ വീണ ദീപിക പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടാനും ശ്രമിച്ചു. കുളിമുറിയിലെ വെന്റിലേറ്ററിലൂടെ പുറത്തുകടന്ന് പൈപ്പ് ലൈന്‍ വഴി താഴെയിറങ്ങിയെങ്കിലും പൊലീസ് സ്റ്റേഷന് വളപ്പില്‍ നി്നനും പുറത്തുപോകാന്‍ ദീപിക ശ്രമിയ്ക്കാഞ്ഞത് അധികൃതരെ അദ്ഭുതപ്പെടുത്തി. ദീപികയെ കോടതി റിമാന്റ് ചെയ്തിരിയ്ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല