കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോഡിയുടെ പ്രചാരണത്തെ ഹൈടെക് ആക്കിയത് 3ഡി ഹോളോഗ്രാഫി പ്രചാരണമാണ്. ഇതുവഴി മോഡി അഭിസംബോധന ചെയ്തത് 700 വിർച്വൻ റാലികളായിരുന്നു. തിരെഞ്ഞെടുപ്പു പ്രചാരണ ഫണ്ടിൽനിന്ന് 60 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് ബിജെപി പറയുന്നു.
തെരെഞ്ഞെടുപ്പിനു ശേഷം പാർട്ടികൾ തെരെഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന ചെലവുകളുടെ പട്ടികയിലാണ് ഹൈടെക് പ്രചാരണത്തിന് ബിജെപി ചെലവഴിച്ച തുകയുടെ കണക്കുള്ളത്. 3ഡി വിർച്വൽ റാലികൾക്കുമാത്രം പാർട്ടി 51 കോടി മുടക്കി. പുറമേ 10 കോടിയോളം ഇതിനുവേണ്ടി മുടക്കിയ ലൈസൻസ് തുകയുമുണ്ട്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും തന്റെ ശബ്ദവും രൂപവും എത്തിക്കാൻ മോഡിക്ക് തുണയായത് 3ഡി വിർച്വൽ റാലികളായിരുന്നു. വലിയ 3ഡി സ്ക്രീനിൽ മോഡിയെ കാണാനുള്ള കൗതുകത്തെ വൻ ജനക്കൂട്ടമാക്കി മാറ്റാൻ പാർട്ടിക്കു കഴിഞ്ഞു.
സാങ്കേതിക വിദ്യയുടെ സമർഥമായ ഉപയോഗമാണ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽത്തന്നെ മോഡിയെ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിച്ചത്. പിന്നീടൊരിക്കലും ആ ദൂരം നികത്താൻ എതിരാളികൾക്ക് സാധിച്ചതുമില്ല. വിർച്വൽ റാലികൾ കൂടാതെ 450 യഥാർഥ റാലികളിലും മോഡി സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല