1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2015

ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണികൾ തുടർക്കഥയാകുന്നതിടെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നിരീക്ഷിക്കാൻ 15000 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളുമടക്കം 45000 ഉദ്യോഗസ്ഥർ സുരക്ഷാവലയം ഒരുക്കും. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥി.

ഓരോ പതിനെട്ട് മീറ്ററിലും ഒന്ന് എന്നനിലക്കായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയെന്ന് ഡെൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 13000 തോളം സിസിടിവി ക്യാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ക്യമറാ ദൃശ്യങ്ങൾ അമേരിക്കൻ സുരക്ഷാ ഏജൻസികളുമായി പങ്കുവക്കും.

ബാരക് ഒബാമ, പ്രസിഡന്റ് പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവർ ചടങ്ങ് വീക്ഷിക്കുന്ന സ്ഥലത്തിന് ചുറ്റുമായി ഏഴ് അടുക്കുകളുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കുക. അമേരിക്കൻ പ്രസിഡന്റ് ഏതാണ്ട് രണ്ടു മണിക്കൂർ തുറസായ സ്ഥനത്താണ് ചെലവിടുക. പൊതുവെ അമേരിക്കൻ പ്രസിഡന്റുമാരുടെ വിദേശപര്യടനങ്ങളിൽ ഇത് പതിവില്ലാത്തതാണ്.

സുരക്ഷാ ക്രമീകരണങ്ങൾക്കായി ഇന്ത്യാ ഗേറ്റ് അടച്ചു. ഒബാമ തന്റെ ഔദ്യോഗിക വിമാനത്തിൽ ജനുവരി 25 നാണ് എത്തുക. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും അമേരിക്കൻ സുരക്ഷാ ഏജൻസികൾക്കുമാണ് സുരക്ഷാ ചുമതല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.