സ്കോട്‌ലന്റിന് കൂടുതൽ അധികാരങ്ങൾ കൈമാറുന്ന പുതിയ നിയമത്തിലൂടെ ഒരു വാഗ്ദാനം പാലിക്കുകയാണ് ബ്രിട്ടീഷ് പാർലിമെന്റ്. കഴിഞ്ഞ പത്തുവർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സ്വയംഭരണ അധികാര കൈമാറ്റമാണിത്. കരടുനിയമം ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും.
കഴിഞ്ഞ വർഷം സ്വാത്രന്ത്ര്യത്തിനായി സ്കോട്ടുകൾ പ്രക്ഷോഭമുയർത്തിയപ്പോൾ ബ്രിട്ടന്റെ വാഗ്ദാനമായിരുന്നു കൂടുതൽ അധികാരങ്ങളുടെ കൈമാറ്റം. പുതിയ നിയമം പാർലിമെന്റിന്റെ തിരെഞ്ഞെടുപ്പ്, നികുതി വ്യവസ്ഥ എന്നിവയിൽ സ്കോട്‌ലന്റിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. വരുന്ന് മെയ് 7 ന് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പിനു ശേഷം നിയമം പ്രാബല്യത്തിൽ വരും.
എന്നാൽ ഇത്തരം നിയമനിർമ്മാണങ്ങൾ ഒരു രാജ്യമെന്ന നിലയിൽ ബ്രിട്ടന്റെ ഐക്യത്തെ ബാധിക്കുമെന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലന്റ് എന്നീ പ്രവിശ്യകളും സമാനമായ നിയമങ്ങൾക്കായി മുറവിളി മുഴക്കിത്തുടങ്ങി.
തങ്ങളുടെ ആവശ്യങ്ങൾ മുഴുവൻ പരിഗണച്ചല്ല പുതിയ നിയമം കൊണ്ടുവരുന്നതെന്ന് സ്കോട്‌ലന്റിലെ ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വിഘടന വാദ ഭീഷണിയെ നേരിടാനാണ് ബ്രിട്ടൻ ധൃതിപിടിച്ച് നിയമം കൊണ്ടുവരുന്നതെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല