ലോകശ്രദ്ധയാകര്‍ഷിച്ച ചില സ്ഥലങ്ങള്‍ ഉടനേ തന്നെ നശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെക്കുറിച്ച്…
വെനിസ്
ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്ന്. കരയും നദിയും ഒരുമിച്ച് അതിമനോഹരമായ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ സുന്ദര നഗരം വിസ്മൃതിയിലേക്ക് മറയുകയാണ്. 2100 ആകുന്നതോടെ ഇത് പൂര്‍ണമായും നശിക്കുമെന്നാണ് കരുതുന്നത്.
ഗ്രെയ്റ്റ് ബാരിയര്‍ റീഫ്
ആസ്‌ട്രേലിയയിലെ ഗ്രെയ്റ്റ് ബാരിയര്‍ റീഫ് കാണാതിരിക്കാനാവില്ല. മല്‍സ്യങ്ങളുടേയും പവിഴപ്പുറ്റുകളുടേയും മഹാലോകമാണ് റീഫ് സഞ്ചാരികള്‍ക്ക നല്‍കുന്നത്. 2050 ആകുമ്പോഴേക്കും ഗ്രെയ്റ്റ് ബാരിയര്‍ റീഫും നശിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ചാവുകടല്‍
ലോകത്തിലെ ഉപ്പുജലം ഏറ്റവുംകൂടുതലുള്ള സ്ഥലം. ആഴങ്ങളിലേക്ക് മുങ്ങിപ്പോകാതെ നിങ്ങള്‍ക്ക് പൊങ്ങിക്കിടക്കാം. എന്നാല്‍ വെറും 50 വര്‍ഷംകൂടി മാത്രമേ ചാവുകടല്‍ നിലനില്‍ക്കുകയൂള്ളൂ എന്നാണ് കരുതുന്നത്. റെഡ് സീയില്‍ നിന്നും ചാവുകടലിലേക്ക് വെളളം എത്തിക്കുന്നതുമായി ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.
ചൈനയിലെ വന്‍മതില്‍
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വന്‍മതില്‍ കാണാന്‍ ഇപ്പോഴും സഞ്ചാരികളുടെ പ്രവാഹമാണ്. എന്നാല്‍ ഉടനേ നശിക്കുന്ന നൂറ് അല്‍ഭുതങ്ങളുടെ കൂട്ടത്തിലാണ് വന്‍മതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ വന്‍മതിലിന്റെ സവിശേഷതകള്‍ക്ക് ഇടിവ് പറ്റിയിട്ടുണ്ട്.
ആമസോണ്‍ മഴക്കാടുകള്‍
ലോകത്തെ 20 ശതമാനം ഓക്‌സിജനും ഉല്‍പ്പാദിപ്പിക്കുന്ന ഭൂമിയുടെ ശ്വാസകോശങ്ങള്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ് ആമസോണിലെ മഴക്കാടുകള്‍.എന്നാല്‍ വനനശീകരണവും നഗരവല്‍ക്കരണവുമെല്ലാം മഴക്കാടുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുണ്ട്.
കാനഡയിലെ ധ്രുവക്കരടികള്‍
കാനഡയിലെ ഹഡ്‌സണ്‍ ബേയിനടുത്ത് പോയാല്‍ ധ്രുവക്കരടികളുടെ ആവാസവ്യവസ്ഥിതി കാണാനാകും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചേര്‍ന്ന് ഇവയുടെ നിലനില്‍പ്പും ഭീഷണിയിലാക്കിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല