കേരളത്തിന്റെ പുതിയ മദ്യനയത്തിന് എന്തു യുക്തിയാണുള്ളതെന്ന് സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാനത്തിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിട്ട പത്തു ബാറുകൾക്ക് ഉടൻ ലൈസൻസ് നൽകാനും നിർദേശിച്ചു.
പത്തു ബാറുകൾക്ക് ഉടൻ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധിയിൽ നിന്ന് ഒഴിവാകാനാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. ലൈസൻസ് നൽകിയ ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി പറഞ്ഞു.
പഞ്ചനക്ഷത്ര ബാറുകൾക്ക് ലൈസൻസ് നൽകാമെങ്കിൽ ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ബാറുകളെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് കോടതി ചോദുച്ചു. ഇത്തരം മദ്യനയം തീർത്തും അത്ഭുതകരമാണ്. ഓരോ ദിവസവും നയത്തെക്കുറിച്ച് ഓരോ വാർത്തകളാണ് കേൾക്കുന്നത്.
നേരത്തെ ഒമ്പത് ത്രീ സ്റ്റാർ ബാറുകൾക്കും ഒരു ഫോർ സ്റ്റാർ ബാറിനും ലൈസൻസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ നാലെണ്ണം നിലവാരമില്ലെന്ന കാരണത്താൽ പൂട്ടിയവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല