ജനുവരി 27 ന് മോഡിയും അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും മൻ കി ബാത് പറയും. ആകാശവാണിയുടെ “മൻ കി ബാത്” പരിപാടിയിലാണ് ഇരുനേതാക്കളും മനസിലെ കാര്യങ്ങൾ പങ്കുവക്കുക.
ഈ മാസത്തെ മൻ കി ബാത് പരിപാടി ഏറെ പ്രത്യേകതയുള്ളതാണ്. കാരണം റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ നമ്മുടെ മുഖ്യാതിഥി ബാരക് ഒബാമ തന്നോടൊപ്പം അദ്ദേഹത്തിന്റെ ചിന്തകൾ പങ്കുവക്കുമെന്ന് മോഡിയുടെ ട്വീറ്റിൽ പറയുന്നു.
ജനുവരി 27 ന് സംപ്രേഷണം ചെയ്യുന്ന പരിപാടിക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ തനിക്ക് അയച്ചു തരാനും മോഡി ജനങ്ങളോട് അഭ്യർഥിച്ചു.
ജനങ്ങളുടെ പങ്കാളിത്തമില്ലാതെ മൻ കി ബാത് പൂർണമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 25 വരെ പൊതുജനങ്ങൾക്ക് മോഡിയുടെ ട്വിറ്റർ ഹാൻഡിലിൽ ചോദ്യങ്ങൾ ചോദിക്കാം. തെരെഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മോഡിയും ഒബാമയും മറുപടി നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല