ഗിന്നസ് ബുക്കിൽ ബ്രിട്ടീഷുകാരൻ ഫ്രെഡ് ഫിന്നിന്റെ പേരിനുനേരെ നൂറ്റമ്പതു രാജ്യങ്ങളെന്നും പതിനാറ് മില്ല്യൺ മൈലുകളെന്നും കാണാം. ഒരു മനുഷ്യായുസുകൊണ്ട് ഒരു മനുഷ്യൻ യാത്രചെയ്ത ദൂരമാണത്. അതെ, ഫിന്നാണ് ഇന്ന് ലോകത്തിലെ ഏറ്റവും യാത്ര ചെയ്ത മനുഷ്യൻ.
74 കാരനായ ഫിൻ ന്യൂയോർക്കിൽ താമസിച്ചിരുന്നപ്പോൾ എല്ലാ ആഴ്ചയും അറ്റ്ലാന്റിക്കിനു കുറുകെ യാത്ര ചെയ്തിരുന്നു. ഇത് നാലു വർഷത്തോളം നീണ്ടു. കോൺകോർഡ് വിമാനങ്ങളുടെ വരവോടെ നയ്റോബി, സിംഗപ്പൂർ പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് പുറപ്പെട്ട ദിവസം തന്നെ എത്താമെന്നായി.
ബിസിനസുകാരനായ ഫിന്നിന്റെ കൈവശം മൂന്നു പാസ്പോർട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹം ഒരു ബ്രിട്ടീഷ് പാസ്പോർട്ടും ഒരു അമേരിക്കൻ പാസ്പോർട്ടും മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇപ്പോൾ തന്റെ സമയത്തിന്റെ ഏറിയ പങ്കും ഉക്രൈനിലാണ് ഫിൻ ചെലവഴിക്കുന്നത്.
യാത്രാ സഹായ വെബ്സൈറ്റായ ട്രിപ് അഡ്വൈസറിലെ ഒന്നാം നമ്പർ എഴുത്തുകാരനാണ് ഫിൻ. ഏതാണ്ട് 43,000 അംഗങ്ങൾ അദ്ദേഹത്തെ പിന്തുടരുന്നു. താൻ സന്ദർശിച്ച ഓരോ രാജ്യത്തിലും ഒന്നുകിൽ ജോലിചെയ്യുകയോ അല്ലെങ്കിൽ താമസിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഫിൻ പറയുന്നു.
v
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല