സൗദി അറേബ്യയുടെ രാജാവും ഭരണത്തലവനുമായ അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. റിയാദിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ മൂന്നുമണീക്കായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. സൗദിയിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്.
അദ്ദേഹത്തിന്റെ സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പുതിയ രാജാവായി സ്ഥാനമേൽക്കും. 2005 ലാണ് അബ്ദുല്ല ബിൻ അബ്ദുൾ അസീസ് സൗദി രാജാവായി അധികാരത്തിലേറിയത്. ഈജിപതിലേയും സിറിയയിലേയും ഇടപെടലുകളിലൂടെ അബ്ദുല്ല രാജാവ് വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കയുടെ ഉറ്റ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.
എണ്ണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന അസ്വാരസ്യങ്ങൾ എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികളാണ് അധികാരക്കസേരയിൽ സൽമാൻ രാജകുമാരനെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല