സ്ത്രീപീഡനക്കേസിൽ 45 വർഷത്തിനു ശേഷം 65 കാരി പരാതി നല്കി. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ചാലിങ്കൽ സ്വദേശിയായ 85 കാരനെതിരെയാണ് അമ്പലത്തറ പോലീസിന്റെ നടപടി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഒരു കുഞ്ഞിന് ജന്മം നൽകിയതായും പരാതിയിൽ പറയുന്നു. 1970 ഓഗസ്റ്റിലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
സ്വത്തു വീതം വക്കുമ്പോൾ വീതം നൽകാമെന്ന് പറഞ്ഞതിനാലാണ് അന്ന് പരാതി നൽകാതിരുന്നത്. എന്നാൽ അടുത്തിടെ പ്രതിയുടെ മക്കൾക്കായി സ്വത്ത് വീതം വച്ചപ്പോൾ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. അതിനാലാണ് ഇപ്പോൾ കേസിന് മുന്നിട്ടിറങ്ങിന്നതെന്നും പരാതിയിൽ പറയുന്നു.
ഇത്രയും കാലം ചെലവിനു പോലും ഒന്നും നൽകിയില്ലെന്നും, കുഞ്ഞു ജനിക്കുമ്പോൾ സ്വത്തുക്കൾ നൽകാമെന്നുപറഞ്ഞ് ചൂഷണം ചെയ്തെന്നും പരാതിയിലുണ്ട്. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയിൽ നിന്ന് രഹസ്യമൊഴി എടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല