ഒരു കൊടുങ്കാറ്റ് സൃഷ്ടിയ്ക്കാന്‍ അയാള്‍ ഒറ്റയ്ക്ക് മതി. നൂറ് പേരെ ഒറ്റയ്ക്ക് ഇടിച്ച് ചമ്മന്തിയാക്കാനും അദ്ദേഹത്തിന് സാധിയ്ക്കും. പറഞ്ഞുവരുന്നത് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെപ്പറ്റി. രജനിയുടെ ഈ കഴിവുകളെയൊന്നും ഇന്ത്യന്‍ ജനത ചോദ്യം ചെയ്യില്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ 2010 യന്തിരന്റെ വര്‍ഷം ആവുമായിരുന്നില്ല.
ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ ഇന്‍ര്‍നെറ്റിലും തരംഗമാവുകയാണ്. രജനിയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് തയാറാക്കിയ ഗൂഗിളിന്റെ കസ്റ്റമസൈഡ് സെര്‍ച്ച് പേജാണ് ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ സെന്സേഷനുകളിലൊന്ന്. രജനി സ്റ്റൈലില്‍ തന്നെയാണ് സെര്‍ച്ച് പേജും ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ഡായ് ഗൂഗിള്‍ എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറിന്റെ പഞ്ച്് നമ്പര്‍ ചേര്‍ത്ത് തയാറാക്കിയ സെര്‍ച്ച് പേജിന് ദിനംപ്രതി ആരാധകര്‍ ഏറുകയാണ്.
പേരില്‍ മാത്രമല്ല, പേജിനുള്ളിലും ഐറ്റം നമ്പര്‍ പ്രയോഗങ്ങള്‍ക്ക് പഞ്ഞവുമില്ല. ഗൂഗിള്‍ ലോഗോയ്ക്കൊപ്പം രജനിയുടെ ബാബ എന്ന ചിത്രത്തിലെ പോസ്റ്ററാണ് ചേര്‍ത്തിരിയ്ക്കുന്നത്. രജനിയുണ്ടെങ്കില് ഇനിയൊരു വേറൊരു സെര്‍ച്ചിന്റെ ആവശ്യമില്ല, സെല്ല് ഡാ എന്നാണ് താരം പറയുന്നത്. ഐ ആം ഫീലിങ് ലക്കിയും അവിടെയില്ല, പകരം സെമ്മാ ലക്കിയാണ് സ്ഥാനം പിടിച്ചിരിയ്ക്കുന്നത്.
ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിയ്ക്കുന്ന അതേ ഫലങ്ങള്‍ തന്നെയാണ് ഈ പേജിലും ലഭിയ്ക്കുക. ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഡായ് ഗൂഗിള്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. പതിനായിരത്തിലധികം പേര് ഫെയ്സ്ബുക്കില്‍ ആരാധകരായി. കടുത്ത രജനി ആരാധകര്‍ക്ക് വേണമെങ്കില്‍ ഡായ് ഗൂഗ്ള്‍ ഹോം പേജായി സെറ്റും ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല