ഫ്ലിപ്കാർട്ട് അടക്കമുള്ള നാലു ഓൺലൈൻ വ്യപാര സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന നികുതി വകുപ്പ് വൻ പിഴ ചുമത്തി. കമ്പനികൾ കേരളത്തിൽ നടത്തുന്ന വ്യാപരങ്ങൾക്ക് നികുതി നൽകുന്നില്ല എന്നതുകൊണ്ടാണ് നടപടി.
ഫ്ലിപ്കാർട്ടാണ് പിഴ അടക്കേണ്ടി വരുന്ന കമ്പനികളിൽ പ്രമുഖർ.കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലിപ്കാർട്ട് 47.15 കോടി രൂപ അടക്കേണ്ടി വരും.മറ്റൊരു ഓൺലൈൻ വ്യാപാര സ്ഥാപനമായ ജബോങും പിഴയൊടുക്കേണ്ടി വരും. 3.89 കോടി രൂപയാണ് ജബോങ് അടക്കേണ്ട തുക.
മറ്റു രണ്ടു ഓൺലൈൻ കമ്പനികളായ വെക്ടർ ഇ കൊമേർസ് 2.23 കോടി രൂപയും റോബ്മാൾ അപ്പാരൽസ് 36 ലക്ഷം രൂപയും അടക്കണം. കഴിഞ്ഞ വർഷം ഓൺലൈൻ വ്യപാരത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്.
ഓൺലൈൻ വ്യാപാരം എന്ന പുതിയ രീതി ബിസിനസ്, വ്യാപാരി, ചരക്ക്, വിൽപ്പനഎന്നിവയുടെ നിർവചനങ്ങളിൽ പെടുന്നതിനാൽ നികുതി അടക്കേണ്ടതുണ്ട് എന്നാണ് നികുതി വകുപ്പിന്റെ വാദം. കേരളത്തിൽ വ്യാപരം നടത്തുന്ന മറ്റു ഓൻലൈൻ വ്യാപാര സ്ഥാപനങ്ങളുടേയും കണക്കുകൾ നികുതി വകുപ്പിന്റെ ഇന്റ്ലിജൻസ് വിഭാഗം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല