ഇറ്റലിയിലെ ഒരു കത്തോലിക്ക കന്യാസ്ത്രീ മഠത്തിലാണ് കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുവർഷമായി പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ മഠത്തിൽ കഴിയുകയായിരുന്നു കന്യാസ്ത്രീ.
ഗർഭിണിയണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന് പേരു വെളിപ്പെടുത്താത്ത 31 വയസുകാരിയായ കന്യാസ്ത്രീ പറഞ്ഞു. പ്രസവ വേദന ആരംഭിച്ചപ്പോൾ അത് വയറുവേദന ആണെന്നാണ് കരുതിയത്.
വേദനകൊണ്ട് കന്യാസ്ത്രീ കുഴഞ്ഞു വീണതോടെ മഠാധികാരികൾ ഒരു ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു. പ്രസവശേഷം അവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായും മറ്റു കന്യാസ്ത്രീകൾ അവരെ ശുശ്രൂഷിക്കാനായി ഒപ്പമുണ്ടെന്നും ഡെയ്‌ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കന്യാസ്ത്രീ കുഞ്ഞിനെ തുടർന്നും സംരക്ഷിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതെ സമയം കുഞ്ഞിന് ജന്മം നൽകിയ കന്യാസ്ത്രീ ദൈവത്തോടുള്ള തന്റെ പ്രതിജ്ഞകൾ തെറ്റിച്ചതായും അവരെ മഠത്തിലേക്ക് തിരിച്ചെടുക്കില്ലെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കന്യാസ്ത്രീ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല