ആരോഗ്യത്തിന് കേടാണെന്ന് കണ്ട് നാം പല സാധനങ്ങളും ഉപേക്ഷിക്കാറുണ്ട്. ചോക്ലേറ്റും കോഫിയും എല്ലാം അക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ ഇവയെല്ലാം അത്ര അപകടകാരികളാണോ?
ചോക്ലേറ്റ്
30 ശതമാനം കൊക്കൊ അടങ്ങിയ ചോക്ലേറ്റ് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുറച്ച് ചെറിയരീതിയിലെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. രക്തസമ്മര്‍ദ്ദമുണ്ടാക്കുന്ന ചില എന്‍സൈമുകളെ തടയാന്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കോഫി
രാവിലെതന്നെ ഒരുകപ്പ് കോഫി കുടിച്ചാല്‍ സ്ത്രീകള്‍ക്കിടയില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വളരെകുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നിലധികം തവണ ദിവസേന കോഫി കുടിക്കുകയാണെങ്കില്‍ സ്‌ട്രോക്ക് ഇല്ലാതിരിക്കാനുള്ള സാധ്യത 25 ശതമാനത്തോളമാണ്. കോഫി കഴിക്കുന്ന പുരുഷന്‍മാരില്‍ 60 ശതമാനം ആളുകളിലും പ്രോസ്റ്ററേറ്റ് ക്യാന്‍സര്‍ വരാതിരിക്കാനുള്ള സാധ്യതയുമുണ്ട്.
കൈകൊടുക്കാം
അതെ, കൈകൊടുക്കുന്നത് ആധുനിക സമൂഹത്തിന്റെ ചിഹ്നം മാത്രമല്ല, ഗുണകരമാണെന്നും ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. അറിയുന്നവരുമായും അടുപ്പമുള്ളവരുമായും ചെറിയതോതില്‍ കൈകൊടുക്കുന്നതുകൊണ്ട് ദോഷമൊന്നുമുണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.
പ്രിസര്‍വേറ്റിവുകള്‍
പല പ്രിസര്‍വേറ്റിവുകളും ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാ പ്രിസര്‍വേറ്റിവുകളും അപകടകാരികളല്ല എന്നതാണ് വാസ്തവം. സിട്രിക് ആസിഡ് മികച്ച പ്രിസര്‍വേറ്റിവ് ആയിട്ടാണ് ഉപയോഗിക്കുന്നത്. കൂടാതെ ശീതള പാനീയങ്ങള്‍, ജാമുകള്‍ എന്നിവയിലും പ്രിസര്‍വേറ്റിവുകള്‍ ഉപയോഗിക്കുന്നുണ്ട്.
മദ്യം
അമിതമായി മദ്യപിക്കുന്നത് ആപത്താണ്. എന്നാല്‍ ചെറിയരീതിയില്‍ മദ്യം അകത്താക്കുന്നതോ? ചെറിയ രീതിയില്‍ മദ്യം കഴിക്കുന്നത് ഹൃദയാഘാതം തടയാന്‍ വരെ സഹായിക്കുമെന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.
ദിവസേന ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദയാഘാതം വരാതിരിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ കുടി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊരു കാരണമായെടുക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല