ജനുവരി 29, 30, 31 തിയതികളിലായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. ജനുവരി 29 മുതൽ 31 വരെ മാവോയിസ്റ്റുകൾ രാജ്യാന്തര കലാപദിനമായി ആചരിക്കുമെന്നും ആഹ്വാനത്തിൽ പറയുന്നു. ഒരു മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്.
ടാറ്റ, ജിൻഡാൽ ,മിത്തൽ എന്നീ സ്ഥാപനങ്ങളെ ആഹ്വാനത്തിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നേരെ 29 ന് ആക്രമണമോ പ്രകടനമോ നടത്താനാണ് പദ്ധതി. രാജ്യത്തെ കുത്തക കമ്പനികൾക്കും മുതലാളിമാർക്കും ഇതിലൂടെ ഒരു സന്ദേശം നൽകണമെന്നും ബ്ലോഗിൽ പറയുന്നു.
ജനുവരി 30 എംബസികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ദിവസമായും 31 രാജ്യ വ്യാപകമായി യോഗങ്ങൾ ചേരാനുള്ള ദിവസമായും ഉപയോഗിക്കാനും ബ്ലോഗിൽ നിർദേശമുണ്ട്. രാജ്യത്തുടനീളം മാവോയിസ്റ്റുകളുടെ ആക്രമണങ്ങളും നിലപാടുകളും പരസ്യപ്പെടുത്തുന്ന ബ്ലോഗാണിത്. കുറച്ചു ദിവസങ്ങളായി ഈ ബ്ലോഗ് ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു.
കേരളത്തിൽ ദേശീയ ഗെയിംസ് 31 ന് തുടങ്ങുന്ന പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ ഇന്റലിജൻസ് ബ്യൂറോ നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല