ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിലൊരാളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തായി. സൈനിക കരാർ ജോലിക്കാരനായ ഹാരുണ യുകാവയെ കൊല്ലുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്.
ജപ്പാൻ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് ഭീകരർ അനുവദിച്ച 72 മണിക്കൂർ സമയപരിധി കഴിഞ്ഞിരുന്നു. അതിനുശേഷം കൗണ്ട്ഡൗൺ തുടങ്ങിയതായി ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു.
ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് ഭീകരർ ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ജോർദാൻ സർക്കാരിന്റെ സഹായത്തോടെ ജപ്പാൻ ബന്ദികളുടെ മോചനത്തിനായി എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഈ തിരിച്ചടി.
മോചന ദ്രവ്യമായ 20 കോടി ഡോളർ കൈമാറാൻ ജപ്പാന്റെ സഖ്യകഷികളായ അമേരിക്കയും ബ്രിട്ടനും സമ്മതിച്ചിരുന്നില്ല. ഭീകർക്ക് മോചന ദ്രവ്യം നൽകി ബന്ദികളെ മോചിപ്പിക്കില്ലെന്ന നയമാണ് ഇരു രാജ്യങ്ങൾക്കും ഉള്ളത്.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗാന്റെ സഹായം തേടി. ഹാരുണയുടെ വധത്തെ നിഷ്ഠൂരമെന്ന് വിളിച്ച ജപ്പാൻ സർക്കാർ ശേഷിക്കുന്ന ബന്ദി കെൻജി ഗോട്ടോയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല