വയനാട്ടിലെ തിരുനെല്ലിയിൽ കെ. ടി. ഡി. സി. ഹോട്ടലിനുനേരെ മാവോയിസ്റ്റ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.
ഹോട്ടൽ റിസപ്ഷനും റസ്റ്റോറന്റും സംഘം അടിച്ചുതകർത്തു. ആക്രമണത്തിനു ശേഷം ലഘുലേഖകളും പതിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിന് എതിരായുള്ള പോസ്റ്ററുകളും ലഘുലേഖകൾക്ക് ഒപ്പമുണ്ട്.
രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല