അംബേദ്കർ ലണ്ടനിലെ വിദ്യാഭ്യാസകാലത്ത് താമസിച്ചിരുന്ന വീട് മഹാരാഷ്ട്ര സർക്കാർ വിലകൊടുത്തു വാങ്ങി. 1921 – 1922 കാലഘട്ടത്തിലാണ് അംബേദ്കർ ലണ്ടനിലെ കിംഗ് ഹെൻറി റോഡിലുള്ള മൂന്നുനില കെട്ടിടത്തിൽ താമസിച്ചത്.
മുപ്പത്തിയഞ്ചു കോടി രൂപയാണ് 2,050 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ വില. കെട്ടിടം വിലക്കു വാങ്ങാമെന്ന മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡേയുടെ ആവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അംഗീകരിക്കുകയായിരുന്നു.
നേരത്തെ മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷേലാർ സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലിക്ക് കത്തയച്ചിരുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിത്വിരാജ് ചൗഹാനും കെട്ടിടം ഇന്ത്യ സ്വന്തമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ ദലിത് സംഘടനകൾ സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. അംബേദ്കറുടെ ജന്മ വാർഷിക ദിനമായ ഏപ്രിൽ 14 ന് കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല