കൊളംബിയയിൽ നിന്നുള്ള 22 കാരി പൗളിന വേഗ 2015 ലെ വിശ്വ സുന്ദരി പട്ടം സ്വന്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 87 സുന്ദരിമാരെ പിന്തള്ളിയാണ് വേഗ കിരീടം നേടിയത്.
കൊളംബിയയിലെ ബൊഗോട്ടയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിനിയാണ് വേഗ. എട്ടു വയസുമുതൽ വേഗ മോഡലിംഗ് രംഗത്ത് സജീവമാണ്.
മിസ് യുഎസ്എ നിയാ സാഞ്ചസ് ആണ് രണ്ടാം സ്ഥാനത്ത്. നെതർലന്റ്സ്, ജമൈക്ക, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാരും അവസാന അഞ്ചു സ്ഥാനങ്ങളിലെത്തി.
വിശ്വ സുന്ദരി പട്ടം നേടുന്ന നാലാമത്തെ തെക്കെ അമേരിക്കൻ വനിതയാണ് വേഗ. കഴിഞ്ഞ വർഷം വെനിസ്വേലയിൽ നിന്നുള്ള ഗബ്രിയേല ഈസ്‌ലറായിരുന്നു വിജയി. നേരത്തെ ഇന്ത്യക്കാരായ സുസ്മിതാ സെന്നും ലാറാ ദത്തയും വിശ്വ സുന്ദരികളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല