അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞു വീഴ്ച. ന്യൂയോർക്ക് ഉൾപ്പടെയുള്ള നഗരങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥ കാരണം 7000 ത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.
അതേസമയം വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് വീടുനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നും റോഡുകൾ ഉപയോഗിക്കരുതെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്.
മൂന്ന് അടിയോളം മഞ്ഞ് വീണടിഞ്ഞു കിടക്കുന്നതിനാൽ ഗതാഗതം പൂർവ സ്ഥിതിയിലാവാൻ സമയമെടുക്കും. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മഞ്ഞ് നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല