റിപ്പബ്ലിക് ഡേ പരേഡിൽ സൂപ്പർതാരം മോഹൻലാലും പങ്കെടുത്തു. ഇത്തവണ ആക്ഷൻ, കട്ട് വിളികൾ ഇല്ലാതെയാണെന്നും മാത്രം.
ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലായ ലാൽ ഔദ്യോഗിക വേഷത്തിലാണ് ചടങ്ങിനെത്തിയത്. കൂടെ ഭാര്യ സുചിത്ര മോഹൻലാലുമുണ്ടായിരുന്നു.
വിഐപി വിഭാഗത്തിലിരുന്നാണ് ലാലും സുചിത്രയും ചടങ്ങുകൾ ആസ്വദിച്ചത്. ചടങ്ങിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു.
ടെറിട്ടോറിയൽ ആർമിയിൽ പ്രവേശനം ലഭിച്ച ആദ്യത്തെ ഇന്ത്യൻ താരമാണ് മോഹൻലാൽ. ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനകരമായ നിമിഷമായിരുന്നു പരേഡെന്ന് ലാൽ പിന്നീട് തന്റെ ബ്ലോഗിൽ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല