ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ആഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നു. സ്ഥിരം ശൈലിയിൽ മനോഹരമായ ഡൂഡിൽ ഒരുക്കിയാണ് തിങ്കളാഴ്ച ഗൂഗിൾ ഇന്ത്യക്ക് ആശംസ നേർന്നത്.
രാജ്പഥിലൂടെ നീങ്ങുന്ന പൂക്കൾ കൊണ്ടുള്ള ഒരു ടാബ്ലോയാണ് ഗൂഗിൾ ഡൂഡിൽ. ടാബ്ലോയിൽ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും അവക്കിടയിലുള്ള വഴിയും കാണാം.
പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ച സ്ത്രീകളും പുരുഷന്മാരും ടാബ്ലോയിൽ കൈ വീശുകയും നടക്കുകയും ചെയ്യുന്നുണ്ട്. ടാബ്ലോയുടെ താഴെയായി ഗൂഗിൾ ലോഗോയും ആലേഖനം ചെയ്തിരിക്കുന്നു. ഗാലറിയിൽ നിറയെ വർണ ബലൂണുകളും കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല