ചാന്ദ്രധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകാൻ ചാന്ദ്രയാൻ രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതായി വിക്രം സാരാഭായി സ്പേയ്സ് സെന്റർ സ്പേസ് ഫിസിക്കൽ ലബോറട്ടറി ഡയറക്ടർ ഡോ. അനിൽ ഭരദ്വാജ്. കേരള ശാസ്ത്ര കോൺഗ്രസിൽ പി. ആർ. പിഷാരടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതുവരെ നടത്തിയ ചാന്ദ്ര ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യരേഖാ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ചാന്ദ്രയാൻ രണ്ടിലൂടെ മനുഷ്യൻ ഇതുവരെ സ്പർശിക്കാത്ത ധ്രുവപ്രദേശങ്ങിൽ എത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.
ചെലവു കുറവുകൊണ്ട് ലോക ശ്രദ്ധയാകർഷിച്ച പദ്ധതിയായിരുന്നു ചാന്ദ്രയാൻ ഒന്ന്. ഒപ്പം മംഗൾയാൻ പരീക്ഷണങ്ങൾ വിജയകരമായി പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ കരുത്താണ് ലോകരാജ്യങ്ങളെ ഇന്ത്യയുമായി ആണവ സഹകരണത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് ഡയറക്ടർ ഡോ. വാസുദേവ റാവു പറഞ്ഞു. ഡോ. പി. കെ. അയ്യങ്കാർ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഷയങ്ങളിലായി മുന്നൂറിലേറെ പ്രബന്ധങ്ങളാണ് കേരള ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുന്നത്. സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസും ഇതോടൊപ്പം നടക്കുന്നുണ്ട്. കോൺഗ്രസ് ഇന്നു സമാപിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല