കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ നഴ്സുമാർ ജപ്തി ഭീഷണിയിൽ. ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പോയവരാണ് ജോലി നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായത്.
ഏഴു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പയെടുത്ത് ഏജൻസിക്ക് നൽകിയാണ് ഇവർ കുവൈത്തിലെത്തിയത്. എന്നാൽ കുവൈത്തിലെ കരാറുകാരായ അലിസ കമ്പനിയുടെ കാലവധി തീർന്നതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു.
461 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഭക്ഷണവും കിടപ്പാടവും ഇല്ലാതായതോടെ മടങ്ങി വരികയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. നാട്ടിലേക്ക് തിരിച്ചു വരാനാവാതെ കുടുങ്ങിക്കിടക്കുന്നവരും ഉണ്ട്.
തങ്ങളുടെ ദുരവസ്ഥയെപ്പെറ്റി പലതവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നഴ്സുമാർ പറയുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണമന്ന ആവശ്യവുമായി നഴ്സുമാർ നോർക്ക സ്ഥാപനമായ ഒഡേപ്ക്കിനു മുന്നിൽ ധർണ നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല