ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാരിയരും തമ്മിലുള്ള വിവാഹ മോചനക്കേസിന്റെ കോടതി നടപടികൾ പൂർത്തിയായി. ശനിയാഴ്ചയാണ് വിധി.
ഒരുമിച്ചു ജീവിക്കാൻ താത്പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചതായാണ് സൂചന. കൗൺസിലിംഗിനും മറ്റു നടപടികൾക്കുമായി ഇരുവരും ഇന്ന് ഏറണാകുളം കുടുംബ കോടതിയിൽ എത്തി.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് വിവാഹം മോചനം വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുവരും സംയുകത വിവാഹ മോചന ഹർജി നൽകുകയായിരുന്നു.
മഞ്ജു തന്റെ നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ് പറഞ്ഞു. ഏക മകൾ മീനാക്ഷിയെ ദിലീപിനൊപ്പം വിടുമെന്ന് മഞ്ജു നേരത്തെ സമ്മതിച്ചിരുന്നു. നേരത്തെ കോടതി നടപടികൾ രഹസ്യമാക്കി വക്കണമെന്ന് ഇരുവരും കോടതിയോട് അഭ്യർഥിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല