കടലിൽ തർന്നു വീണ എയർ ഏഷ്യാ വിമാനം അപകടത്തിൽപ്പെടും മുമ്പ് നിയന്ത്രിച്ചിരുന്നത് സഹ പൈലറ്റ് ആണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ ബ്ലാക്ക്ബോക്സിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
ഫ്രഞ്ച് വംശജനായ സഹ പൈലറ്റ് റെമി പ്ലെസലാണ് വിമാനം പുറപ്പെട്ടതു മുതൽ റെക്കോർഡറിൽ ശബ്ദം ലഭ്യമായ അവസാന നിമിഷം വരെ വിമാനം നിയന്ത്രിച്ചത്. പൈലറ്റ് ക്യാപ്റ്റൻ ഇറിയാന്തോ ഈ സമയം കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു.
തകർന്നു വീഴും മുമ്പ് വിമാനം 30 സെക്കൻഡ് കൊണ്ട് 32,000 അടിയിൽ നിന്ന് 37,400 അടി ഉയരത്തിലേക്ക് ഉയർത്തിയിരുന്നു. പിന്നീട് 32,000 അടിയിലേക്ക് തന്നെ താഴ്ന്നു. ഈ മേഖലയിൽ കനത്ത മേഘപാളികൾ ഉണ്ടായിരുന്നു. ഇതിലേക്ക് വിമാനം ഇടിച്ചു കയറിയിരുന്നോ എന്നതിൽ അവ്യക്തതയുണ്ട്.
അതിനിടെ വിമാനത്തിന്റ് പ്രധാന ഭാഗം കടലിനടിയിൽ നിന്ന് വീണ്ടെടുക്കാനുള്ള ശ്രമം അവസാനിപ്പിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു. ഇതിനകത്തുനിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ആവാത്ത വിധം ഛിന്നഭിന്നമായതാണ് കാരണം.
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനു സമീപത്തു നിന്ന് രണ്ടു മൃതദേഹങ്ങൾ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. വിമാനം തകർന്നു വീണിടത്തു നിന്ന് 1000 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല