അട്ടപാടിയിൽ ശിശുമരണങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ശവപ്പെട്ടി സമരം. സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനാണ് പ്രതീകാത്മക ശവപ്പെട്ടിയും മൃതദേഹവുമായി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
അട്ടപ്പാടി ആദിവാസി മേഖലയിൽ മൂന്നു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഉണ്ടെങ്കിലും ആദിവാസി പദ്ധതികളുടെ നടത്തിപ്പ് പരാജയമാണെന്ന് സമരക്കാർ ആരോപിച്ചു. ഊരുകളിൽ ശിശുമരണ നിരക്ക് ഉയരുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശവപ്പെട്ടി സമരം.
192 ആദിവാസി ഊരുകളിൽ ആവശ്യത്തിനു കുടിവെള്ളവും പോഷകാഹാരവും ലഭ്യമാക്കുക, ആദിവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യാജ മദ്യ ലോബി, ഉദ്യോഗസ്ഥ കൂട്ടായ്മക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല