കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് വിമാനത്താവളം ഡയറക്ടർ. രണ്ടു ക്യാമറകളാണ് ഒരാഴ്ചക്കുള്ളിൽ സ്ഥാപിക്കുക.
നേരത്തെ യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടുന്നുവെന്ന പരാതി ഉയർന്നിരുന്നു. വാച്ചുകൾ, സ്വർണാഭരണങ്ങൾ, ഫോണുകൾ, ബാഗുകൾ എന്നിവയാണ് പരിശോധനക്കിടെ കാണാതായിരുന്നത്.
എന്നാൽ പരാതിപ്പെട്ടാൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കരിപ്പൂർ പോലീസ് തയാറാകാറില്ല. സുരക്ഷാ നിരീക്ഷണത്തിനായി 93 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷണം തടയാനായി ക്യാമറകൾ സ്ഥാപിക്കുന്നത് ആദ്യമായാണ്.
യാത്രക്കാരുടെ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് അധികൃതർ ക്യാമറകൾ സ്ഥാപിക്കുന്നതിന് തയ്യാറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല